![](/wp-content/uploads/2021/01/jacob-thomas.jpg)
തൃശ്ശൂര്‍: സംസ്ഥാനത്ത് ഇനിയുള്ള നാല് മാസങ്ങളാണ് ഏറ്റവും പ്രധാനം. ഈ നാലുമാസം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. നിയമസഭാ ഇലക്ഷനില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നതിനിടെയാണ് ജേക്കബ് തോമസിന്റെ പരാമര്‍ശം. ഭരണത്തിലുള്ള സര്‍ക്കാരിന് തീര്‍ച്ചയായും ഒരു മേല്‍കൈ തിരഞ്ഞെടുപ്പില്‍ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമായിരുന്നു എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.
Read Also :കൊച്ചി കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രനേട്ടം, അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിൽ ഇടത് വലതു മുന്നണികൾ
കിറ്റും, ക്ഷേമ പെന്‍ഷനും ജനങ്ങളുടെ പണമാണെങ്കിലും സര്‍ക്കാരിന്റെ മുഖചിത്രം മാറ്റി. 21 വയസുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മറ്റ് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശ്രദ്ധചെലുത്തിയാല്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബിജെപിയോട് അടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ചതാണെങ്കില്‍ എന്‍ഡിഎക്ക് വിജയം ഉണ്ടാകും. ഒരു 20 ട്വന്റിക്കാകുമെങ്കില്‍ എന്‍ഡിഎക്ക് എന്തുകൊണ്ട് ഭരണം പിടിക്കാന്‍ ആകില്ല..? കേരളത്തിലെ ജനങ്ങള്‍ക്ക് സ്ഥായിയായ എല്‍ഡിഎഫ്-യുഡിഎഫ് സ്‌നേഹമില്ല. എന്നാല്‍ യുഡിഎഫിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാല്‍ കാര്യങ്ങള്‍ അവര്‍ക്ക് പ്രതികൂലമാണ്. മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ മാത്രമെ ഇരുകൂട്ടര്‍ക്കും വിജയം ഉണ്ടാക്കാന്‍ കഴിയൂ എന്നാണ് മുന്‍ ഡിജിപിയുടെ നിരീക്ഷണം.
Post Your Comments