തിരുവനന്തപുരം: വെറും 5 കൗൺസിലർമാർ മാത്രമുള്ള കൊച്ചി കോർപ്പറേഷനിൽ ചരിത്രനേട്ടത്തിനരികെ ബിജെപി. 8 സ്ഥിരം സമിതികളിൽ ഒരു സമിതിയുടെ അധ്യക്ഷ സ്ഥാനം ഏതാണ്ട് ബിജെപിക്ക് ഉറപ്പായിക്കഴിഞ്ഞു. 6 സ്ഥിരം സമിതികളിൽ അധ്യക്ഷ സ്ഥാനം എൽഡിഎഫ് നേടിയപ്പോൾ ഒരിടത്ത് യുഡിഎഫും സ്ഥാനമുറപ്പിച്ചു. എട്ടിൽ 6 എണ്ണവും സ്വന്തമാക്കിയെങ്കിലും ഏറ്റവും സുപ്രധാനമായ മരാമത്ത് സ്ഥിരം സമിതി എൽഡിഎഫിന് നഷ്ട്ടമായി. ഇത് യു ഡി എഫാണ് ഉറപ്പിച്ചത്.
Also related: ജല്ലിക്കെട്ട് കാണാന്‍ വന്നത് തമിഴ്നാടിന്റെ ചരിത്രവും സംസ്‌കാരവും പഠിയ്ക്കാന്‍ : രാഹുല്‍ ഗാന്ധി
നികുതി അപ്പീൽ കമ്മിറ്റിയാണ് ചരിത്രനേട്ടവുമായി ബിജെപിയെ കാത്തിരിക്കുന്നത്. സ്വതന്ത്രരെ ഉപയോഗിച്ച് കോർപ്പറേഷൻ ഭരണം പിടിച്ച സ പിഎം തന്ത്രത്തെ നിഷ്പ്രഭമാക്കുന്ന മറുതന്ത്രമാണ് സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബിജെപി പ്രയോഗിച്ചത്. മേയർ, ഡെപ്യൂട്ടി സ്ഥാനത്തിന് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയ ബിജെപിയുടെ സ്ഥിരം സമിതി തിരഞ്ഞെടുപ്പിലെ അടവ് നയത്തിലേറ്റ ഞെട്ടലിലാണ് ഇടത് വലതു മുന്നണികൾ.
Also related: കാറും ബൈക്കും കൂട്ടിയിടിച്ചു ; അച്ഛനും മകനും പരിക്ക്
സ്ഥിരം സമിതിയിലേക്കുള്ള വനിത സംവരസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴികെയുള്ള യുഡിഎഫ് മുന്നണിയിലെ തന്നെ കക്ഷികളെ പിന്തുണച്ചതോടെയാണ് ചരിത്ര നേട്ടത്തിൻ്റെ പടിവാതിലിൽ ബിജെപി എത്തിയത്.മേയറും ഡെപ്യൂട്ടി മേയറു കഴിഞ്ഞാൽ കോർപ്പറേഷനിലെ ഏറ്റവും പ്രധാനപ്പെട്ട പദവിയാണി സ്ഥിരം സമിതി അധ്യക്ഷ പദവി.നിലവിൽ കോർപ്പറേഷനിൽ എൽഡിഎഫ് 34, യുഡിഎഫ് 31, ബി ജെപി 5, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു കക്ഷിനില.
Post Your Comments