കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്ക് അഗ്‌നിശമന സേന പരിശീലനം നല്‍കിയത് വലിയ വിവാദമാകുന്നു. വിഷയത്തില്‍ പ്രതികരിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ് രംഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരിശീലനം നല്‍കിയത്, ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഫയര്‍ ഫോഴ്സ് മേധാവി ജേക്കബ് തോമസ്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മാത്രം തീരുമാനമല്ല ഇത്. പരിശീലനം ആര്‍ക്ക് നല്‍കുന്നു എന്നുള്ളത് പ്രധാനമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
സിവില്‍ ഡിഫന്‍സ് നിയമം അനുസരിച്ച്, അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. അപകടമുണ്ടാകുമ്പോള്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പരിശീലമാണ് നല്‍കുന്നത്. എന്നാല്‍, പരിശീലനം നല്‍കുന്നതിന് മുന്‍പ് അവര്‍ എന്തിന് ഈ പരിശീലനം ഉപയോഗിക്കും എന്നതില്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കാന്‍ വേണ്ടിയാണോ എന്ന് പരിശോധിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ട്രെയിനിംഗ് പോളിസിയുടെ ഭാഗമായാണോ പരിശീലനം നല്‍കിയതെന്ന് അന്വേഷിക്കേണ്ടിയതായുണ്ട്. അങ്ങെനെയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരില്ല. പരിശീലനം നല്‍കുന്നത് മേലുദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കും. അല്ലാതെ പരിശീലനം നല്‍കാനാകില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. അതേസമയം, അഗ്‌നിരക്ഷാ സേന പരിശീലനം നല്‍കിയ സംഭവത്തില്‍ ഡിജിപി ബി. സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
Post Your Comments