ന്യൂഡൽഹി: പാക്കിസ്ഥാൻ പണിത രണ്ടാമതൊരു തുരങ്കം കൂടി ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തീവ്രവാദികളെ ജമ്മുകശ്മീരിലേക്ക് കടത്തിവിടാനാണ് ഈ തുരങ്ക പാതയെന്ന് വിലയിരുത്തുന്നു. ഇക്കഴിഞ്ഞ നവമ്ബറിന് ശേഷം ഇന്ത്യന്‍ സൈനികര്‍ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കപാതയാണിത്. ഈ പുതിയ തുരങ്കപാതയും ആദ്യത്തേതുപോലെത്തന്നെ അങ്ങേയറ്റം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കണിശതയോടെ നിര്‍മ്മിച്ച ഒന്നാണെന്നാണ് അതിര്‍ത്തി രക്ഷാസേനയുടെ റിപ്പോര്‍ട്ട്. തീര്‍ച്ചയായും ഇത് തീവ്രവാദികളെ കശ്മീരിലേക്ക് കടത്തിവിടാന്‍ വേണ്ടിത്തന്നെയെന്ന് ഉറപ്പാണ്.
എന്നാൽ മൂന്നടിയോളം വീതിയുള്ള തുരങ്കം 25 മുതല്‍ 30 അടിവരെ താഴ്ചയിലാണ് കുഴിച്ചിരിക്കുന്നത്. സീറോ ലൈനില്‍ നിന്നും 300 അടി അകലത്തിലായുള്ള തുരങ്കത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയുടെ അതിര്‍ത്തിവേലിയില്‍ നിന്നും 65 അടി അകലെയാണെന്നും അതിര്‍ത്തി രക്ഷസേനയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്തായാലും തുരങ്കത്തിന്‍റെ ഗൗരവസ്വഭാവം നോക്കിയാല്‍ തീവ്രവാദികള്‍ക്കായി പാകിസ്ഥാന്‍ സര്‍ക്കാര്‍ മറ്റൊരു നുഴഞ്ഞുകയറ്റ പാത ഒരുക്കുന്നതായി വേണം കരുതാനെന്നും അതിര്‍ത്തിരക്ഷാസൈനിക വക്താവ് പറയുന്നു.
അതേസമയം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിവെപ്പുണ്ടാക്കുന്ന പാക് തന്ത്രം ആ സമയം തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സന്ദര്‍ഭമൊരുക്കാനാണെന്നും തീവ്രവാദ-വിരുദ്ധ ഉദ്യോഗസ്ഥര്‍ പറയുന്നു. 2020ല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ വന്‍വര്‍ധനയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 2020ല്‍ മാത്രം ഏകദേശം 930 വെടിനിര്‍ത്തല്‍ കരാര്‍ലംഘനം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായി. 2019മായി താരമത്യം ചെയ്യുമ്ബോള്‍ 54 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ‘തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിലും പാകിസ്ഥാനില്‍ 22 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2020ല്‍ റിക്രൂട്ട് ചെയ്ത 174 പേരില്‍ 52 തീവ്രവാദികള്‍ മാത്രമാണ് ഇപ്പോഴും സജീവമായി രംഗത്തുള്ളത്. മറ്റ് 50ഓളം പേര്‍ കീഴടങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തു. മറ്റ് 76 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,’ അതിര്‍ത്തി രക്ഷാസേന ഉദ്യോസ്ഥന്‍ പറയുന്നു.
‘മഞ്ഞുകാലത്ത് തീവ്രവാദി നുഴഞ്ഞു കയറ്റം കുറയുമെന്ന ധാരണ തെറ്റാണെന്ന് തെളിഞ്ഞു. പാക് ജനറല്‍ ബജ്വ ഒരിക്കലും തീവ്രവാദ അധ്യായം അടയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വേണം കരുതാന്‍. കശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് വേണം കരുതാന്‍,’ അതിര്‍ത്തി രക്ഷാസേന ഉദ്യോഗസ്ഥന്‍ പറയുന്നു.
Post Your Comments