ശ്രീനഗർ: മൂന്ന് നഗരങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന സുപ്രധാന ടണലായ നൗഷേരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ). അഖ്നൂർ, രജൗരി, പൂഞ്ച് എന്നിങ്ങനെ മൂന്ന് നഗരങ്ങളെയാണ് തുരങ്കം ബന്ധിപ്പിക്കുന്നത്. 700 മീറ്റർ നീളമുള്ള ഈ ടണൽ വിജയകരമായി പൂർത്തിയാക്കിയത് സുപ്രധാന നാഴികക്കല്ലാണെന്ന് ബിആർഒ വ്യക്തമാക്കി. പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ പാതയ്ക്ക് സാധിക്കുന്നതാണ്.
ദേശീയപാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കാനും, മൂന്ന് പ്രാദേശിക നഗരങ്ങൾ നഗരങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കാനും നൗഷേര തുരങ്കം വളരെയധികം സഹായകമാകും. പൂഞ്ച് മേഖലയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിൽ വലിയ തോതിലുള്ള വിജയം കൈവരിക്കാൻ ബിആർഒയ്ക്ക് സാധിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ തുരങ്കം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതാണ്. ഇതിന് പുറമേ, ജമ്മു-പൂഞ്ച് മേഖലകളെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കും ബിആർഒ നേതൃത്വം നൽകുന്നുണ്ട്.
Also Read: ക്ഷേത്രത്തിലെ ഭണ്ഡാരത്തില് പണമിടുന്നതിന് പിന്നിലെ ഐതീഹ്യവും വസ്തുതകളും
Post Your Comments