തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ അതിക്രൂരമായി ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാറിന് സമർപ്പിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കുന്ന ആക്‌ഷൻ ടേക്കൻ സ്റ്റേറ്റ്മെന്റ് നിയമസഭയുടെ മുന്നിൽ വെച്ചു. സംഭവത്തിൽ പോലീസിൻ്റെയും പ്രോസിക്യൂഷൻ്റെയും ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Also related: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു, സ്ഥിതി അതീവ ഗുരുതരം : കേരളം ആശങ്കയില്‍
സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ കൂടിയായ റിട്ടയേർഡ് ജഡ്ജി പികെ ഹനീഫയുടെ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടർമാരും ചേർന്ന് ഗുരുതര വീഴ്ച്ച വരുത്തിയതാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണം എന്ന് വ്യക്തമാക്കുന്നു.കേസ് അന്വഷിച്ചിരുന്ന ഡിവൈഎസ്പി സോജൻ കേസ് അട്ടിമറിച്ചു എന്ന് ആരോപണം ഉയരുന്നതിനിടയിലാണ് ഒരു എസ്ഐയെ മാത്രം അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തുന്നത്. കേസന്വേഷിച്ച മറ്റു ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു ഡിജിപി പരിശോധിക്കും എന്നാണ് സർക്കാർ ഇതേപ്പറ്റി പറയുന്നത്.
Also related: യുഡിഎഫ് പ്രകടനപത്രിയിലേക്ക് പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ അയക്കാം, പ്രകടനപത്രിക ജനകീയമാക്കാൻ യുഡിഎഫ്
ജസ്റ്റിസ് പികെ ഹനീഫ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ആക്‌ഷൻ ടേക്കൻ സ്റ്റേറ്റ്മെന്റ് ആണ് ബുധനാഴ്ച സർക്കാർ സഭയിൽ വച്ചത്.റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ആക്‌ഷൻ ടേക്കൻ സ്റ്റേറ്റ്മെന്റ് ആണ് ബുധനാഴ്ച സഭയിൽ വച്ചത്. 2020 ഏപ്രിലിൽ മാസത്തിൽ അന്വേഷണ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തു വന്നിരുന്നില്ല. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സബ് ഇൻസ്പെക്ടർ പിസി ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also related: യുഡിഎഫ് പ്രകടനപത്രിയിലേക്ക് പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ അയക്കാം, പ്രകടനപത്രിക ജനകീയമാക്കാൻ യുഡിഎഫ്
ലത ജയരാജിനെയും ജലജ മാധവനെയും വീണ്ടും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ആക്കില്ല. പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് 2 മാസം പ്രാരംഭ പരിശീലനം നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുമുൻപ് അഡ്വക്കേറ്റുമാരുടെ പാനൽ തയാറാക്കണമെന്ന ഹനീഫ കമ്മീഷൻ്റെ ശുപാർശകൾ അംഗീകരിച്ചെന്നും സർക്കാർ നിയമസഭയിൽ വെച്ച ആക്‌ഷൻ ടേക്കൻ സ്റ്റേറ്റ്മെൻ്റിൽ പറയുന്നു.
Post Your Comments