നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രകടന വാഗ്ദാനം പുറത്തിറക്കി യുഡിഎഫ്. അധികാരത്തിലെത്തിയാൽ രാഹുൽഗാന്ധി വിഭാവനം ചെയ്‌ത ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും തൊഴിലുറപ്പ് വേതനം ഉയർത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി
മിനിമം വരുമാന ഗ്യാരണ്ടി സ്കീം (Minimum Income Guarantee Scheme) എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. സൗജന്യചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൂടുതൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയിൽ ഐഡിയിൽ അറിയിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് ഹസന്‍ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments