Latest NewsKeralaNews

തോമസ് ഐസക്കിൻ്റെ വാഗ്ദാനം നിയമവിരുദ്ധവും മുൻകൂർ ജാമ്യമെടുക്കലുമാണ്; സന്ദീപ് ജി വാര്യര്‍

ബജറ്റ് തീരുമാനങ്ങൾ പ്രവചിച്ചാൽ സ്വർണ മോതിരം സമ്മാനം നൽകുമെന്ന തോമസ് ഐസക്കിൻ്റെ വാഗ്ദാനം നിയമവിരുദ്ധവും മുൻകൂർ ജാമ്യമെടുക്കലുമാണെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. ഇത് ഐപിഎൽ വാതുവെപ്പ് പോലെ തന്നെ കുറ്റകരമാണ് . സംസ്ഥാന ബജറ്റിൻ്റെ ഗൗരവത്തിനും അന്തസ്സിനും യോജിക്കാത്ത നടപടിയാണ് തോമസ് ഐസക്കിൻ്റെ പ്രഖ്യാപനം എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം

കുറിപ്പിന്റെ പൂർണരൂപം……………………….

ബജറ്റ് തീരുമാനങ്ങൾ പ്രവചിച്ചാൽ സ്വർണ മോതിരം സമ്മാനം നൽകുമെന്ന തോമസ് ഐസക്കിൻ്റെ വാഗ്ദാനം നിയമവിരുദ്ധവും മുൻകൂർ ജാമ്യമെടുക്കലുമാണ് . അതായത് ഈ മന്ത്രിസഭയുടെ ഒന്നാം ബജറ്റ് ചോർന്നതു പോലെ ഈ ബജറ്റും ചോരും അല്ലെങ്കിൽ ചോർത്തും . പ്രവചനം ബജറ്റ് ചോർന്നതാണോ അല്ലയോ എന്നെങ്ങനെ പറയാൻ കഴിയും ? ബജറ്റ് വിൽക്കാൻ തീരുമാനിച്ചവർ ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ കണ്ടു പിടിച്ച ഉപായമാണ് പ്രവചന മത്സരം .

ഇത് ഐപിഎൽ വാതുവെപ്പ് പോലെ തന്നെ കുറ്റകരമാണ് . സംസ്ഥാന ബജറ്റിൻ്റെ ഗൗരവത്തിനും അന്തസ്സിനും യോജിക്കാത്ത നടപടിയാണ് തോമസ് ഐസക്കിൻ്റെ പ്രഖ്യാപനം .
പ്രഖ്യാപിച്ചത് തോമസ് ഐസക്കായത് കൊണ്ട് കാര്യമാക്കേണ്ട എന്ന് ആലപ്പുഴക്കാർ പറയുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തിനെ തുടർന്ന് ഐസക്ക് നട്ട മുപ്പത്തൊന്നായിരം പ്ലാവുകളിൽ നിന്ന് വീഴുന്ന ചക്കകളിൽ ചവിട്ടാതെ ആലപ്പുഴയിൽ നടക്കാനാവില്ലല്ലോ .
എന്തായാലും ബഹു ധനകാര്യ മന്ത്രിയുടെ ഓഫർ സ്വീകരിച്ച് ആദ്യ പ്രവചനം ഞാൻ നടത്തുന്നു.
“ആയുർവേദ ചികിത്സക്ക് പോകുന്ന മന്ത്രിമാർക്ക് തോർത്തുമുണ്ട് വാങ്ങുന്നതിലേക്കായി ആറ് കോടി രൂപ കിഫ്ബി വഴി അനുവദിക്കും.”

https://www.facebook.com/Sandeepvarierbjp/posts/4935357716505955

shortlink

Related Articles

Post Your Comments

Related Articles


Back to top button