തമിഴ്‌നാട്ടിലെ വിവാദ വിനോദമായ ജല്ലിക്കട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ തമിഴ്നാട്ടിലെത്തും. പൊങ്കൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധി തമിഴ്നാട് സന്ദർശിക്കുക. പരിപാടിയിൽ കർഷകർക്ക് പിന്തുണ അറിയിക്കും.
കർഷകർക്ക് പിന്തുണ അറിയിക്കുന്നതിനായാണ് മധുരയിൽ സംഘടിപ്പിക്കുന്ന പരിപാടി കോൺഗ്രസ് നേതാവ് കാണുന്നതെന്ന് പാർട്ടിയുടെ തമിഴ്‌നാട് മേധാവി കെ.എസ്. അളഗിരി പറഞ്ഞു. “കാള കർഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്,” അളഗിരി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനം വിളവെടുപ്പ് ദിനത്തിൽ കർഷകരെയും അവരുടെ ധീരമായ തമിഴ് സംസ്കാരത്തെയും ആദരിക്കുന്നതിനാണെന്നും അളഗിരി കൂട്ടിച്ചേർത്തു.
Also Read: ‘യുപിയില്‍ ഉടൻ ഞങ്ങളുടെ ശക്തി തെളിയിക്കും’; തന്റെ സന്ദര്‍ശനം യാദവ് 12 തവണ തടഞ്ഞെന്ന് ഉവൈസി
ഏപ്രിൽ-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധി മധുരയിൽ നാല് മണിക്കൂറാണ് ചെലവഴിക്കും. കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് സർക്കാർ ഈ വർഷം ജല്ലിക്കട്ട് അനുവദിച്ചിരിക്കുന്നത്. ഒരു മത്സരത്തിലെയും കളിക്കാരുടെ എണ്ണം 150 ൽ കൂടുതലാകരുതെന്ന നിർദേശവുമുണ്ട്.
Post Your Comments