തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ ഈ മാസം 16 മുതൽ നൽകുമെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിലെ പിപി യൂണിറ്റിലാണ് ഇതിനുള്ള ഒരുക്കങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്. ഐസ് ലൈൻഡ് റഫ്രിജറേറ്ററിലാണ് വാക്സിൻ സൂക്ഷിക്കുന്നത്. ഇതിൽ 2000 ഡോസ് വാക്സീൻ വരെ ഒരു സമയം സൂക്ഷിക്കാൻ സാധിക്കും.
ഇതിനായി മൂന്നു മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. വാക്സിൻ എടുക്കാൻ വരുന്നവർക്കു കാത്തിരിക്കാനുള്ള മുറി, വാക്സിൻ എടുക്കുന്ന മുറി, എടുത്തശേഷം അര മണിക്കൂർ നിരീക്ഷണത്തിലിരിക്കാനുള്ള മുറി എന്നിവയാണ്.
ശനി രാവിലെ 9.30ന് ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.സി.എസ്.നന്ദിനിയുടെ നേതൃത്വത്തിലായിരിക്കും വാക്സിൻ നൽകുക. എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും വാക്സിൻ നൽകുക. ദിവസം 100 പേർക്ക് വീതമാണ് വാക്സിൻ നൽകുന്നത്. കോവിഡ് പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർ എന്നിവർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക.
Post Your Comments