തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച പോക്‌സോ കേസ് ക്ലൈമാക്‌സിലേയ്‌ക്കെത്തുന്നു. യുവതിയ്‌ക്കെതിരെ ഭര്‍ത്താവ് കേസ് കെട്ടിച്ചമച്ചതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രണ്ടാം വിവാഹം മതനിയമപ്രകാരമെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മിറ്റി പറയുന്നു. ഇതോടെ മുത്തലാഖ് ചൊല്ലിയാണ് വിവാഹ മോചനവും തുടര്‍ വിവാഹവും എന്ന വാദം ശക്തമാകുകയാണ്.
Read Also : കന്യാസ്ത്രീയെ വിവാഹം കഴിക്കാൻ സഭ അനുവദിച്ചില്ല; ഒടുവിൽ പ്രണയിനിയെ സ്വന്തമാക്കാൻ വികാരി ചെയ്തത്
രണ്ടാം വിവാഹത്തെ കോടതിയില്‍ ചോദ്യം ചെയ്തതാണ് പോക്സോ കേസിന് ആധാരമെന്നും വ്യക്തമാകുന്നു. കടയ്ക്കാവൂരില്‍ മകനെ മാതാവ് പീഡിപ്പിച്ചെന്ന പരാതിയില്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി രണ്ടു ദിവസത്തിനുള്ളില്‍ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറും. ആവശ്യമെങ്കില്‍ കുട്ടിയുടെയും റിമാന്‍ഡിലുള്ള യുവതിയുടെ ബന്ധുക്കളുടെയും മൊഴിയെടുക്കും.
കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ്, രണ്ടാം ഭാര്യ, പൊലീസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കുടുംബം പരാതി നല്‍കി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും പ്രതികരിച്ചു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നു. വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. എന്നാല്‍ ആദ്യഭാര്യയെ മൊഴിചൊല്ലാതെയുള്ള രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് പറയുന്ന ന്യായം ഇങ്ങിനെയാണ്. മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നും വാദിക്കുന്നു. പക്ഷെ പള്ളികമ്മിറ്റി ആ വാദം പൂര്‍ണമായി തള്ളി.
രണ്ടാം വിവാഹം നിയമപരമല്ലെന്ന് തെളിഞ്ഞതോടെ അതിനെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങള്‍. ഇതോടെ മുത്തലാഖില്‍ കേസും എടുക്കേണ്ടി വരും. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ ഉണ്ട്.
രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി. 2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസം ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് രണ്ടു മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണു പരാതി.
Post Your Comments