ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ടും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജയിലിലായ ബനീഷ് കോടിയേരിക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. ജാമ്യത്തിനായി കൊടുത്തെങ്കിലും കര്‍ണാടക ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. ഇപ്പോള്‍ ബിനീഷ് കോടിയേരിക്ക് പുറമേ ബിനോയ് കോടിയേരിക്കും കുരുക്ക് മുറുകുകയാണ്.
Read Also : ഇന്ത്യയിലെ അടുക്കളകളില്‍ പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ കേസില്‍ വിചാരണ മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് ബിനോയ് കോടിയേരി കോടതിയെ സമീപിച്ചു. ദിന്‍ഡോഷി സെഷന്‍സ് കോടതി യുവതിയുടെ ഭാഗം കേള്‍ക്കാനായി കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി. കഴിഞ്ഞ മാസം 15ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണു ബിനോയിയുടെ ഹര്‍ജി. ദുബായിലായതിനാല്‍ വിചാരണ മാറ്റണമെന്നാണ് അപേക്ഷ.
ഇതിനെ ശക്തമായി എതിര്‍ക്കുമെന്നു യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. തന്റെ കുട്ടിക്കു നീതി ലഭിക്കാനായി പോരാട്ടം തുടരുമെന്നു കോടതിയില്‍ ഹാജരായ യുവതി മാധ്യമങ്ങളോടു പറഞ്ഞു. ആദ്യമായാണ് യുവതി കോടതിയിലും മാധ്യമങ്ങള്‍ക്കും മുന്നിലെത്തിയത്. കേസില്‍ ഒത്തുതീര്‍പ്പു നടന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ചു.
അതേസമയം ബിനീഷ് കോടിയേരിയുടെ ജാമ്യം എങ്ങും എത്തിയില്ല. ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, 2 ദിവസത്തിനകം ജാമ്യാപേക്ഷയുമായി വീണ്ടും പ്രത്യേക കോടതിയെ സമീപിക്കുമെന്നു ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ അറിയിച്ചു.
ജാമ്യ ഹര്‍ജി ഡിസംബര്‍ 14ന് ഇതേ കോടതി തള്ളിയിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സമീപിക്കുന്നത്.
ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇഡി റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കിയാണ് കഴിഞ്ഞ മാസം അവസാനം കുറ്റപത്രം സമര്‍പ്പിച്ചത്.
Post Your Comments