Latest NewsNewsIndia

കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് സമരത്തിന് എത്തിച്ചിരിയ്ക്കുകയാണ് : ബിജെപി

നിരവധി വിഷയങ്ങളില്‍ സമവായം ഉണ്ടാക്കിയത് പുറത്തു പറയുന്നില്ല

ബംഗളൂരു : ദേശവിരുദ്ധ ശക്തികള്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി. കര്‍ഷകരെ സഹായിക്കാനല്ല മറിച്ച് കുടുക്കാനാണെന്നും കര്‍ഷകരെ സമരവേദിയിലേക്ക് എത്തിക്കുന്നത് കുത്തകകളാണെന്നും കര്‍ണ്ണാടക എം.പി എസ്. മുത്തുസ്വാമി പറഞ്ഞു.

കര്‍ഷകന്റെ ന്യായമായ എല്ലാ കാര്യങ്ങളും കഴിഞ്ഞ എട്ടു ചര്‍ച്ചകളിലായി കേന്ദ്രമന്ത്രിമാര്‍ കേള്‍ക്കുകയും പരാതി പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതുമാണ്. എന്നാല്‍ ഒരു കൂട്ടം ചര്‍ച്ചയിലെ വിരുദ്ധ അഭിപ്രായം മാത്രം ഉയര്‍ത്തി കാട്ടുകയാണ്. നിരവധി വിഷയങ്ങളില്‍ സമവായം ഉണ്ടാക്കിയത് പുറത്തു പറയുന്നില്ല. കര്‍ഷകന് നേരിട്ടുണ്ടായ ഗുണങ്ങളെ ആരും തള്ളിപ്പറയുന്നുമില്ലെന്നും മുത്തുസ്വാമി ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്കായി പിസ്സയും, ബര്‍ഗറും കെ.എഫ്.സി ഉല്‍പ്പന്നങ്ങളുമാണ് സമര പന്തലില്‍ വിതരണം നടത്തുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്. കര്‍ഷകനെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്യുന്നില്ല. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് എത്തരക്കാരാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും മുത്തുസ്വാമി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button