പലയാളുകളും തങ്ങളുടെ ഭക്ഷണ ശീലത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിട്ടുള്ള ഒന്നാണ് നെയ്. നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളുമടങ്ങുന്ന അസാമാന്യ ഗുണങ്ങളെല്ലാം ഒരുമിച്ചു ചേര്‍ന്നിരിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് നെയ്.നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളുമടങ്ങുന്ന അസാമാന്യ ഗുണങ്ങളെല്ലാം ഒരുമിച്ചു ചേര്‍ന്നിരിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് നെയ്. നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈയൊരു സ്വാഭാവിക ചേരുവ മതി. വിലയേറിയ സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ വാങ്ങി പരീക്ഷിക്കുന്നതിന് പകരം പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം നമുക്ക് ഇതില്‍ നിന്ന് കണ്ടെത്താനാവും.
ഉറക്ക കുറവ് മൂലം കണ്ണുകള്‍ക്ക് താഴെ ഉണ്ടാവുന്ന ഇരുണ്ട വൃത്തങ്ങള്‍ക്കു നല്ലൊരു പരിഹാരമാണിത്. ഇതിനായി നമുക്ക് കണ്ണുകള്‍ക്ക് ചുറ്റും നെയ് പുരട്ടാം. ചുണ്ടുകള്‍ വരണ്ടു പോകാതിരിക്കാനായി ദിവസവും ഒരല്‍പം നെയ് പുരട്ടുന്നത് ഏറെ നല്ലതാണ്. നെയ്യ് ഇത്തരത്തില്‍ ചുണ്ടുകള്‍ക്ക് പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഒരു ലിപ് ബാം ആണ്. നെയ് ഉപയോഗിച്ച് മുടിയിലും തലയോട്ടിയിലും ആഴത്തിലുള്ള കണ്ടീഷണിങ്ങ് ചെയ്യാനാവും. ഇത് നിങ്ങളുടെ തലയോട്ടിയിലെ ജലാംശം വര്‍ദ്ധിപ്പിച്ചുകൊണ്ട് രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്നു. നിങ്ങളുടെ തലയോട്ടിയിലും തലമുടിയുടെ വേരു മുതല്‍ അറ്റം വരെയും നെയ്യ് പുരട്ടിയ ശേഷം ഒരു ഷവര്‍ തൊപ്പി ധരിച്ച് ഉറങ്ങുക. പിറ്റേന്ന് രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയാം. നിങ്ങളുടെ സാധാരണ മോയ്സ്ചുറൈസിങ്ങ് ക്രീമുകള്‍ക്ക് പകരമായി നെയ് ഒരു ബോഡി ഓയില്‍ പോലെ ഉപയോഗിക്കാനാവും.
നെയ് പതിവായി ചര്‍മ്മത്തില്‍ പ്രയോഗിക്കുന്നത് നിങ്ങളുടെ മങ്ങിയതും നിര്‍ജീവവുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും.വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മസ്ഥിതി നേടിയെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നെയ്യ് ചേര്‍ത്ത് ഒരു മികച്ച ഫെയ്‌സ് മാസ്‌ക് പരീക്ഷിക്കാം. നെയ്, തേന്‍, അസംസ്‌കൃത പാല്‍, മഞ്ഞള്‍, മുള്‍ട്ടാനി മിട്ടി എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. ഇതെല്ലാം ഒരു പാത്രത്തില്‍ കൂട്ടി കലര്‍ത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തുടനീളം പുരട്ടി 10-15 മിനിറ്റ് വിടുക. നിങ്ങള്‍ക്ക് അധികമായി വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ ഈ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്.
Post Your Comments