തിരുപ്പതി : തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തർക്ക് പ്രസാദമായി നല്‍കുന്ന ലഡ്ഡു ഉണ്ടാക്കുന്ന എണ്ണയിൽ മൃഗകൊഴുപ്പും മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ട്.
വൈഎസ്‌ആർ കോണ്‍ഗ്രസ് സർക്കാർ വലിയതോതില്‍ പ്രസാദത്തില്‍ മൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നുവെന്ന വെളിപ്പെടുത്തൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നടത്തിയിരുന്നു. ഈ ആരോപണം ശരി വയ്ക്കുന്നതാണ് ലാബ് റിപ്പോർട്ട്. എൻ.ഡി.ഡി.ബി കാഫ് ലാബ് റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
“തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ഇടമാണ്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ തിരുപ്പതി പ്രസാദത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ താൻ ഞെട്ടിയെന്നും,” അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.
Post Your Comments