Latest NewsKeralaNews

15-20 ദിവസത്തേക്ക് വിചാരണ നീട്ടിവെക്കണം; ബലാത്സംഗ കേസില്‍ അപേക്ഷയുമായി ബിനോയ് കോടിയേരി

യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യവുമായി ബിനോയ് കോടിയേരി. ഇപ്പോള്‍ വിദേശത്തായതിനാല്‍ വിചാരണ നീട്ടണമെന്നു ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ബിനോയ് പറഞ്ഞു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു.

ജനുവരി 21ന് വിചാരണ തുടങ്ങുമ്ബോള്‍ കോടതിയില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ 15-20 ദിവസത്തേക്ക് വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ബിനോയിയുടെ അപേക്ഷയിലെ ആവശ്യം.

READ ALSO:ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിൽ 2020 ഡിസംബര്‍ 15ന് ആണ് മുംബൈ പോലീസ് ബിനോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button