പീഡനക്കേസില്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബിനോയ് എല്ലാ തിങ്കളാഴ്ചയും ഹാജരാകണം, മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ആള്‍ജാമ്യവും 25000 രൂപയും കോടതിയില്‍ കെട്ടിവയ്ക്കണം.
ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ക്ക് രക്ത സാമ്പിളുകള്‍ ആവശ്യമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന പക്ഷം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സമീപിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രതിയെന്ന നിലയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ബിനോയ് അര്‍ഹനാണെന്നും കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ബിനോയ് തയ്യാറാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടയില്‍ വാദിച്ചതും കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. അഡീഷണല്‍ സെഷന്‍ ജഡ്ജ് എം.എച്ച് ഷെയ്ഖ് ആണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്.
Post Your Comments