KeralaLatest News

പീഡനക്കേസ് ; ബിനോയ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്‌തേക്കും

മുംബൈ : ലൈംഗിക പീഡന കേസില്‍ മുൻ‌കൂർ ജാമ്യം ലഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പോലീസ് ചോദ്യം ചെയ്‌തേക്കും.ബിനോയ് ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ബിനോയിയുടെ ജാമ്യം.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിനോയ് മുംബയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. അഭിഭാഷകനൊപ്പമാണ് ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത്. ജാമ്യരേഖകളില്‍ ഒപ്പിട്ട് മടങ്ങി.

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ കേസ് നേരിടുന്ന ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെയാണ് ദിന്‍ദോഷി കോടതി ജാമ്യം നല്‍കിയത്. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം എന്ന് ബിനോയിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പോലീസ് തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button