KeralaLatest NewsNews

മന്ത്രിയാവാൻ പൂച്ചക്കവിത എഴുതിയാൽ പോരാ, മിനിമം കോമൺ സെൻസ് വേണം; പാലം പരിഷ്കാരം കുരുക്കാകുന്നു!

കൊട്ടിഘോഷിച്ച വൈറ്റില മേൽപ്പാലം; ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

കൊച്ചി ജനതയ്ക്ക് ആശ്വാസമെന്നോണമാണ് പിണറായി സർക്കാർ വൈറ്റില മേൽപ്പാലത്തെ ഉയർത്തിക്കാണിച്ചത്. കഴിഞ്ഞ ദിവസമാണ് വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പാലത്തെ കുറിച്ച് അപവാദം പ്രചരിപ്പിച്ചവർക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. പാലത്തെ കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തിയവർ കൊഞ്ഞാണന്മാരാണെന്നായിരുന്നു മന്ത്രിയുടെ ഭാഷ്യം.

എന്നാൽ, വൈറ്റില മേൽപ്പാലം ഉദ്ഘാടനം കഴിഞ്ഞതിൽ എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ പറയാം. താഴെ ഉണ്ടായിരുന്ന വാഹനഗതാഗതക്കുരുക്ക് മുകളിലേക്ക് മാറ്റിയെന്ന് മാത്രം. നാട്ടുകാർക്ക് ഒരു ഗുണവുമില്ലാതെ മാറിയിരിക്കുകയാണ് മേൽപ്പാലം. ഇനിയും ഇത്തരത്തിൽ മേൽപ്പാലങ്ങൾ ഉണ്ടോയെന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

Also Read: നിയമം മരവിപ്പിക്കുമോ? കാർഷിക ബില്ലിന് സുപ്രീം കോടതിയുടെ സ്റ്റേ

പാലം പരിഷ്കാരം കുരുക്കാകുകയാണ്. വൈറ്റില മേൽപ്പാല നിർമാണവുമായി തുടക്കത്തിൽ തന്നെ എതിർപ്പറിയിച്ച് മെട്രോമാൻ ഇ ശ്രീധരൻ രംഗത്തെത്തിയിരുന്നു. നിലവിലെ രൂപരേഖ ഗതാഗതക്കുരുക്ക് അഴിക്കില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ലാത്ത ശ്രീധരൻ എന്തിനാണ് ഇതൊക്കെ പറയുന്നതെന്നും വിഷയത്തിൽ ഇടപെടെണ്ടന്നുമായിരുന്നു ജി സുധാകരൻ പറഞ്ഞത്.

Also Read: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ ; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി

കൃത്യമായ പഠനങ്ങളില്ലാതെ മേൽപ്പാലം പണിയുന്നത് അശാസ്ത്രീയമാണെന്നായിരുന്നു നിരവധി സംഘടനകൾ വ്യക്തമാക്കിയത്. പുതിയ പ്ളാനിലൂടെ ഗതാഗതക്കുരുക്ക് വർധിക്കുകയാകും ചെയ്യുകയെന്നായിരുന്നു വിമർശനം. എന്നാൽ, ഈ വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമാവുകയാണ്. രാവിലെ മുഴുവൻ വൈറ്റില പാലത്തിൽ ട്രാഫിക് ബ്ലോക്ക് വർധിക്കുകയാണ്.

മന്ത്രിയാവാൻ അഹങ്കാരവും പൂച്ചക്കവിത എഴുത്തും ബിൻ ലാദൻ സ്തുതിയും പോരെന്നും മിനിമം കോമൺ സെൻസ് എങ്കിലും വേണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഉപദേശിക്കുകയാണ് വൈറ്റിലയിലെ ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button