അങ്കോള : വാഹനാപകടത്തില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് ഗുരുതര പരുക്ക്. അപകടത്തില്‍ മന്ത്രിയുടെ ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫ് അംഗവും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
Read Also : ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് സമ്മതിച്ച് ചൈനയും
കര്‍ണാടകയിലെ അന്‍കോള ജില്ലയില്‍വച്ചാണ് അപകടമുണ്ടായത്. മന്ത്രി അപകടനില തരണം ചെയ്തതായാണ് വിവരം.മന്ത്രിയും ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫ് അംഗം ദീപക്കും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭാര്യയും പേഴ്‌സണല്‍ സ്റ്റാഫ് അംഗവും മരിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments