ചാലക്കുടി : അടിവസ്ത്രം മാത്രമിട്ട് മോഷണത്തിന് ഇറങ്ങിയിരുന്ന ഈരാറ്റുപേട്ട അയ്യപ്പന് തട്ടേല്‍ വീട്ടില്‍ ‘ടാര്സന് മനീഷ് ‘എന്നറിയപ്പെടുന്ന മനീഷ് മധുവിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിയിലെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഇയാളെ ചാലക്കുടി ഡിവൈ.എസ്.പി സി.ആര് സന്തോഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
മോഷണം നടന്ന സ്ഥലങ്ങളിലും പരിസരത്തെ നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള നൂറോളം സി.സി.ടി.വി ക്യാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് അടി വസ്ത്രം മാത്രം ധരിച്ച ഒരാളുടെ അവ്യക്തമായ ചിത്രം ലഭിച്ചത്. തുടന്ന് ഇത്തരത്തില്‍ കളവു നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ‘ടാര്സന് മനീഷ്’കുടുങ്ങിയത്. അടി വസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ഇയാള്‍ക്ക് ‘ടാര്സന്’ എന്ന പേര് വീണത്.
കഴിഞ്ഞ മാസം നോര്‍ത്ത് ചാലക്കുടി പള്ളിയുടെ പിറകിലെ വീട്ടിലും, ഗോള്‍ഡന്‍ നഗറിലെ വീട്ടിലും വാതിലുകളും ജനലുകളും പൂട്ടി വീട്ടുകാര്‍ ഉറങ്ങുന്ന സമയം പുലര്‍ച്ചെ ജനല്‍ പാളി കുത്തിത്തുറന്ന് ഉറങ്ങി കിടക്കുന്നവരുടെ ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയത് ഇയാളായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാല്പതിലേറെ മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
Post Your Comments