ന്യൂഡൽഹി: രാജ്യത്തെങ്ങും വൻ പ്രതിഷേധത്തിനിയാക്കിയ വിവാദമായ കാർഷിക നിയമങ്ങൾ തത്ക്കാലം നടപ്പാക്കരുതെന്നെ സുപ്രിം കോടതി നിർദ്ദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ. കാർഷിക നിയമ ഭേദഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിർദേശം ഉടൻ നടപ്പാക്കും. കാർഷിക നിയമഭേദഗതി ഇപ്പോൾ നടപ്പാക്കരുത് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഉറച്ച് നിന്നതോടെയാണ് ഭേദഗതിയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെന്ന നിർദേശത്തിന് കേന്ദ്ര സർക്കാർ വഴങ്ങിയത്.
Also related: ഇത് ചരിത്രത്തിലെ മികച്ച തീരുമാനം; പുതിയ പദ്ധതിയുമായി സൗദി അറേബ്യ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇങ്ങനെ പറയേണ്ടി വന്നതിൽ ഖേദമുണ്ട്. എങ്കിലും കേന്ദ്രസർക്കാർ എന്ന നിലയിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുളള പ്രാപ്‌തി നിങ്ങൾക്കില്ല. മതിയായ ചർച്ചകളില്ലാതെ നിങ്ങൾ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തിൽ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങൾ തന്നെ സമരത്തിന് പരിഹാരം കാണണം എന്നായിരുന്നു കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി നിർദ്ദേശിച്ചത്.
Also related: വീണ്ടും യുഎഇയില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ
വിദഗ്ദ്ധ സമിതിയിലേക്ക് പേര് നൽകാനായി ഒരു ദിവസം സമയം നൽകണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകരുടെ സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിർദേശം നൽകി. ഇപ്പോൾ സമരം നടത്തുന്ന വേദി മാറ്റണം, മുതിർന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തിൽ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കർഷകരോട് കോടതി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ. ഇത് കർഷക സമരക്കാരെ അറിയിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
Post Your Comments