വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ന്യോമില്‍ പുത്തൻ പദ്ധതി ആവിഷ്കരിച്ച് സൗദി അറേബ്യ. ഇവിടെ ഒരു പുതിയ കാര്‍ബണ്‍ രഹിത നഗരം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ‘ദി ലൈന്‍’ എന്നാണ് പദ്ധതിയുടെ പേരെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.
Also Read: തൊഴിലാളികളുടെ താമസസ്ഥലത്ത് വൻ തീപ്പിടുത്തം
പുതിയ പദ്ധതി പ്രകാരം 10 ലക്ഷത്തോളം ആളുകൾക്ക് താമസസൗകര്യമൊരുക്കും. കാറുകളോ റോഡുകളോ ഈ നഗരത്തിലുണ്ടാകില്ല. കാര്‍ രഹിത, റോഡ് രഹിത നഗര പദ്ധതിയാണ് ലക്ഷ്യം വെയ്ക്കുന്നത്. കാറുകളും റോഡുകളും ഇല്ലാതെ പ്രകൃതിയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പര്‍ കണക്ടഡ് ഫ്യൂച്ചര്‍ കമ്മ്യൂണിറ്റികളുടെ ബെല്‍റ്റ് എന്ന നിലയിലാണ് ദി ലൈന്‍ സാധ്യമാവുക.
2030 ഓടെ നഗരത്തില്‍ 380,000 തൊഴിലുകള്‍ സൃഷ്ടിക്കും. ഈ വർഷം ആദ്യം തന്നെ പദ്ധതി ആരംഭിക്കുമെന്നാണ് കരുതുന്നത്. 170 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി മുമ്പ് പ്രഖ്യാപിച്ച 500 ബില്യണ്‍ ഡോളറിന്റെ മെഗാ പ്രോജക്ടിന്റെ ഭാഗമായിരിക്കും പുതിയ പദ്ധതി.
Post Your Comments