ദില്ലി; മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിട്ട് കൊണ്ട് ഡൽഹിയിൽ ‘കർഷക’ സമരം തുടരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഏതെങ്കിലും നയങ്ങളോട് നിങ്ങള്‍ക്ക് എതിര്‍പ്പ് ഉള്ളത് കൊണ്ട് മറ്റുള്ളവര്‍ അതിന്റെ എല്ലാ ഫലങ്ങളും സഹിക്കണമെന്നില്ലെന്നും കോടതി പറഞ്ഞു. ഒരു പ്രത്യേക നിയമവുമായി ഒത്തുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അതിന് മറ്റുള്ളവര്‍ കഷ്ടപ്പെടണമെന്ന് അര്‍ത്ഥമില്ല. എല്ലാതരത്തിലും നിങ്ങൾ അവിടെ ഒരു ഗ്രാമം സൃഷ്ടിക്കാനാണ് നോക്കുന്നത്.
ഇതിനായി താൽക്കാലിക കെട്ടിടങ്ങൾ വരെ സ്ഥാപിച്ചു. പക്ഷേ ഏതൊരു സമരമായാലും മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിക്കൊണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിനെതിരായ വീട്ടമ്മ നല്‍കിയ ഹര്‍ജിയിലായി കോടതിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നവംബര്‍ മുതല്‍ അതിര്‍ത്തികളില്‍ സമരമെന്ന പേരിൽ വലിയ അക്രമമാണ് പഞ്ചാബിൽ നിന്നുള്ള ഒരുകൂട്ടം ഇടനിലക്കാരും മറ്റു രാഷ്ട്രീയ പാർട്ടികളും നടത്തുന്നത്.
നിരന്തരമായ ഉപരോധങ്ങളും പ്രതിഷേധങ്ങളും കാരണം നോയിഡയില്‍ നിന്ന് ദില്ലിയിലേക്ക് പോകാന്‍ 20 മിനിറ്റിനുപകരം ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കുന്നുവെന്ന് കാണിച്ചായുരുന്നു വിട്ടമ്മയുടെ ഹര്‍ജി. സഞ്ചാര സ്വാതന്ത്ര്യത്തെ പ്രതിഷേധം ബാധിക്കരുതെന്ന് വ്യക്തമാക്കി മാര്‍ച്ച് 26 ന് കോടതി കേന്ദ്രത്തിനും പോലീസിനം നേരത്തേ നോട്ടീസ് നല്‍കിയിരുന്നു.
കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചുകയറ്റത്തെത്തുടര്‍ന്ന് മുന്‍ഗണന മാറ്റിയെങ്കിലും, ഉപരോധങ്ങള്‍ നീക്കം ചെയ്യാനും ദില്ലി-എന്‍സിആര്‍ യാത്രാമാര്‍ഗ്ഗം സുഗമമാക്കാനും അധികൃതര്‍ പരമാവധി ശ്രമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാർ ഇപ്പോൾ കോവിഡ് വാക്സിനായി മുറവിളി കൂട്ടുകയാണ്.
നേരത്തെ കോവിഡ് വാക്സിൻ ഇടില്ല എന്ന് വാശിപിടിച്ചവരാണ് ഇപ്പോൾ വാക്സിന് വേണ്ടി മുറവിളി കൂട്ടുന്നത്. അതേസമയം അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ട നിലയിലാണ് സമരക്കാർ. ഇപ്പോൾ മാധ്യമങ്ങൾ പോലും ഇവർക്ക് പിന്തുണ നല്കുന്നില്ലെന്നാണ് ഇവരുടെ പരാതി .
Post Your Comments