KeralaLatest NewsNews

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്; രഞ്ജിത്ത്

എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു.

സിനിമാ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനു അഭിനന്ദനവുമായി സംവിധായകനും നടനുമായ രഞ്ജിത്ത്. കേരളം ഭരിക്കുന്നത് ഇച്ഛാശക്‌തിയുള്ള മുഖ്യമന്ത്രിയെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പ്

‘വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്ബ് സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങള്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു.

അത് സിനിമാലോകത്തിന് മൊത്തത്തില്‍ ഒരുണര്‍വ് പകര്‍ന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തില്‍ ഞാനും.

ഓരോ തൊഴില്‍മേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവന്‍ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എല്‍.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാല്‍സലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി…’

shortlink

Related Articles

Post Your Comments

Related Articles


Back to top button