Latest NewsKeralaCinemaMollywoodNewsIndiaBollywoodEntertainmentKollywood

മാസ്റ്റർ റിലീസ് : സൂപ്പർ താരം മോഹൻലാലുമായി ഫോൺ സംഭാഷണം നടത്തി വിജയ്

തിരുവനന്തപുരം : കേരളത്തിൽ ഒരു ചിത്രത്തിന് മാത്രമായി തീയേറ്റർ തുറക്കാൻ ഇപ്പോൾ കഴിയില്ല എന്ന തീരുമാനം വന്നതോടെ വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് ഇവിടെ ഉണ്ടാവാതെയിരിക്കുമോ എന്ന ആശങ്കയിലാണ് ദളപതി വിജയ് ആരാധകരും സിനിമാ പ്രേമികളും.

Read Also : ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ പരക്കെ ആക്രമണം , 15 പേർക്ക് പരിക്ക്

എന്നാൽ ഇപ്പോഴിതാ ഈ കാര്യത്തിൽ എത്രയും വേഗം അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുന്നതിനു വേണ്ടി മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലുമായി സംസാരിച്ചിരിക്കുകയാണ് ദളപതി വിജയ് എന്ന റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മോഹൻലാലുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വിജയ്, അദ്ദേഹത്തെ ഇന്ന് ഫോണിൽ ബന്ധപ്പെടുകയും ഇപ്പോൾ നടക്കുന്ന ഈ തീയേറ്റർ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് അഭ്യര്ഥിക്കുകയുമായിരുന്നു എന്നാണ് ഫേസ്ബുക്, ട്വിറ്റെർ, വാട്സാപ്പ് എന്നിവിടങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജില്ലാ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള മോഹൻലാലും വിജയ്‌യും തിരശീലക്കു പുറത്തും ഏറെ സൗഹൃദം പുലർത്തുന്ന വ്യക്തികളാണ്. അതുകൊണ്ട് തന്നെ മോഹൻലാലുമായി വിജയ് സംസാരിച്ചതോടെ, മോഹൻലാൽ ഇടപെട്ടു എത്രയും വേഗം തീയേറ്റർ വിവാദം അവസാനിക്കുമെന്നും മാസ്റ്റർ ജനുവരി പതിമൂന്നിന് തന്നെ കേരളത്തിലും റിലീസ് ചെയ്യുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിലെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയാണ് മോഹൻലാൽ. അത് കൂടാതെ മലയാളത്തിലെ നിർമ്മാതാക്കളുടേയും സംവിധായകരുടേയും വിതരണക്കാരുടേയും തീയേറ്റർ ഉടമകളുടേയും സംഘടനയിലും മറ്റാരേക്കാളും സ്വാധീനമുള്ള മലയാള നടൻ കൂടിയാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button