Latest NewsNewsIndia

പലഹാരത്തിന് 20 രൂപ ചോദിച്ചു; അസഭ്യവര്‍ഷത്തിനു പിന്നാലെ ഭക്ഷണം നശിപ്പിച്ച യുവാവ് അറസ്റ്റില്‍

തന്റെ ഉന്തുവണ്ടിയില്‍ ഉണ്ടായിരുന്ന 1500 രൂപയും ആധാര്‍ കാര്‍ഡും ഇയാള്‍ അപഹരിച്ചു

ഡൽഹി: ഭക്ഷണത്തിനു പണം ചോദിച്ചതിന് പ്രതികാരം ചെയ്ത യുവാവ് അറസ്റ്റിൽ. ലഘുഭക്ഷണശാലയിൽ നിന്നും ഒരു പ്ലേറ്റ് ചില്ലി പൊട്ടറ്റോ കഴിച്ചു. ഒരു പ്ലേറ്റ് പലഹാരത്തിന് 20 രൂപയാണെന്നും അത് നൽകാൻ പറഞ്ഞപ്പോൾ യുവാവ് അസഭ്യവർഷം നടത്തിയെന്ന് കടയുടെ ഉടമസ്ഥനായ സുഭാഷ് ഗുപ്ത പറഞ്ഞു. ഡല്‍ഹിയിലെ ജാമിയ നഗറിലാണ് സംഭവം.

ഇതിനു പിന്നാലെ ഇവിടെ നിന്നും പലഹാരങ്ങള്‍ മോഷ്ടിച്ച്‌ നശിപ്പിച്ചുകളഞ്ഞ 26കാരനായ ഫിറോസ് ഖാന്‍ എന്നയാളാണ് പിടിയിലായത്. തന്റെ ഉന്തുവണ്ടിയില്‍ ഉണ്ടായിരുന്ന 1500 രൂപയും ആധാര്‍ കാര്‍ഡും ഇയാള്‍ അപഹരിച്ചെന്നും സുഭാഷ് ആരോപിച്ചു. എട്ടോളം കേസുകളില്‍ പ്രതിയായിട്ടുള്ള വ്യക്തിയാണ് ഫിറോസ്.

shortlink

Post Your Comments


Back to top button