COVID 19KeralaNattuvartha

കോവിഡ് വാക്സീൻ വിതരണത്തിന് കൊല്ലം ജില്ല സർവസജ്ജം

ജില്ലയിൽ 9 കേന്ദ്രങ്ങളിൽ 100 പേർക്ക് വീതം 900 പേർക്കാണ് ആദ്യ ദിനം വാക്സീൻ നൽകുക

കൊല്ലം: കോവിഡ് വാക്സീൻ വിതരണത്തിന് ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. ആരോഗ്യവകുപ്പ് നിശ്ചയിക്കുന്ന തീയതിയിൽ തന്നെ കുത്തിവയ്പെടുക്കാൻ ജില്ല സർവസജ്ജമായിരിക്കുകയാണ്. ജില്ലയിൽ 9 കേന്ദ്രങ്ങളിൽ 100 പേർക്ക് വീതം 900 പേർക്കാണ് ആദ്യ ദിനം വാക്സീൻ നൽകുക.

ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരടങ്ങിയതാവും പട്ടിക. പ്രധാന വാക്സീൻ സംഭരണ കേന്ദ്രമായ ജില്ലാ നഴ്സിങ് സ്കൂളിലേക്ക് 2 ഐസ്‌ലൈൻഡ് റഫ്രിജറേറ്ററുകൾ കൂടി ഇന്നെത്തിക്കും. ജില്ലയിൽ ആദ്യഘട്ട കോവിഡ് വാക്സീൻ കുത്തിവയ്പ് കേന്ദ്രങ്ങൾ കൊല്ലം മെഡിക്കൽ കോളജ്, വിക്ടോറിയ ആശുപത്രി,പുനലൂർ താലൂക്ക് ആശുപത്രി,കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ട്രാവൻകൂർ മെഡിക്കൽ കോളജ്, നെടുമൺകാവ് പിഎച്ച്സി , ചവറ പിഎച്ച്സി, മാങ്കോട് പിഎച്ച്സി, ചിതറ പിഎച്ച്സി,ജില്ലാ ആയുർവേദ ആശുപത്രി എന്നിവടങ്ങളിലാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button