
അബുദാബി: യുഎഇയില്‍ ഇന്ന് 2404 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2252 പേര് കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,33,458 കൊറോണ വൈറസ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇവരുള്‍പ്പെടെ ഇതുവരെ 2,32,982 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2,08,366 പേര് ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 711 മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത്. നിലവില്‍ 23,905 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.
Post Your Comments