കുളമാവ് : പ്രതീഷിക്കാതെയുള്ള മഴ കപ്പ കർഷകരെ ദുരിതത്തിലാഴ്ത്തി. മഴ നിർത്താതെ പെയ്യുന്നതിനാൽ കപ്പകൃഷി ചീഞ്ഞുപോകുന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം. വെള്ളം കെട്ടിക്കിടന്നാൽ കപ്പയുടെ നൂറ് നഷ്ടപ്പെട്ട് ഗുണമേൻമ കുറയുമെന്ന് കർഷകർ പറയുന്നു.പലിശയ്ക്ക് പണമെടുത്ത് ഏക്കറുകളോളം സ്ഥലത്ത് കപ്പകൃഷി ചെയ്തവർ ഇനി എന്ത് ചെയ്യുമെന്നറിയാതെ പ്രയാസത്തിലാണ്.
വിപണിയിൽ ഇപ്പോൾ കപ്പയ്ക്ക് വിലക്കുറവുമാണ്. ആറ് കിലോ കപ്പയ്ക്ക് 100 രൂപ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത്. മഴ തുടരുന്നതിനാൽ കപ്പ ഉണ്ടാക്കാനും കഴിയാത്ത അവസ്ഥയാണ്. ഉണക്കക്കപ്പയ്ക്കാണ് വില ലഭിക്കുന്നത്. മഴസമയത്തും കപ്പ വാട്ടുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിനൽകണമെന്നാണ് കർഷകർ പറയുന്നത്.
സർക്കാർ കിറ്റിൽ ഉണക്കക്കപ്പ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം കർഷകർക്കുണ്ട്. അത് വലിയ ഉപകാരപ്രദമാകുമെന്ന് കർഷകർ പറയുന്നു.
Post Your Comments