കോലഞ്ചേരി : പള്ളിക്കച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങിയതോടെ വട്ടേക്കാട്ട് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പൂത്തൃക്ക പഞ്ചായത്തിലെ പതിനാലാം വാർഡ് കുറിഞ്ഞിയിലുള്ള വട്ടേക്കാട്ട് മല കോളനിയിലാണ് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയത്.
ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോളനിവാസികൾക്ക് അരകിലോമീറ്റർ അകലെയുള്ള പള്ളിക്കച്ചിറയിൽ നിന്നാണ് കുടിവെള്ളം പമ്പിങ് നടത്തുന്നത്. ഇവിടുത്തെ പമ്പ് സെറ്റ് കേടായി കിടക്കുന്നതിനാൽ ഇരുപത്തഞ്ചോളം വരുന്ന സാധാരണക്കാരായ കുടുംബങ്ങളാണ് വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
ദിവസം രണ്ട് നേരമായി പള്ളിക്കച്ചിറയിൽ നിന്നും എട്ട് മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് കോളനിയിലെ ടാങ്കിൽ വെള്ളമെത്തിക്കുന്നത്. പമ്പ് കേടായതോടെ ഇത് മുടങ്ങി. കുടിവെള്ള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് കോളനി നിവാസികൾ ആവശ്യപ്പെടുന്നത്.
Post Your Comments