കോഴിക്കോട് ∙ പന്തീരാങ്കാവിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ 500 രൂപയെ ചൊല്ലിയുള്ള തർക്കം. കേസിൽ സുഹൃത്തിനെ പൊലീസ് പിടികൂടിയിരിക്കുന്നു. പന്തീരാങ്കാവ് ജ്യോതി സ്റ്റോപ്പ് – പൂളേങ്കര റോഡിൽ എടക്കണ്ടി മോഹൻ– ഗീത ദമ്പതികളുടെ മകൻ വിപിന്റെ മരണത്തിലാണ് സുഹൃത്തായ ഒളവണ്ണ പള്ളിപ്പുറം മാമ്പഴക്കാട്ട് മേത്തൽ പി.മജിത്തിനെ (34) അറസ്റ്റ് ചെയ്തിരിക്കുന്നത്. വയറിലേറ്റ ശക്തമായ മർദനത്തെത്തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് മജിത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
Post Your Comments