കിഴക്കമ്പലം : സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലായി പഴങ്ങനാട്ടിലെ താറാവു കർഷകർ. നിലവിൽ ഇവിടെ രോഗബാധ ഒന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും പക്ഷിപ്പനി തൊട്ടടുത്ത ജില്ലകളിൽ റിപ്പോർട്ട് ചെയ്തതോടെ ഓരോ ദിവസവും ഭീതിയോടെയാണ് കർഷകർ കഴിയുന്നത്. ഇവിടുത്തെ കർഷകർ കരുതലോടെയാണ് നീങ്ങുന്നത്. പഴങ്ങനാട് ഭാഗത്ത് എണ്ണായിരത്തോളം താറാവുകളെയാണ് വളർത്തുന്നത്. കൂടാതെ 50, 100 എണ്ണം വീതം വീടുകളിലും വളർത്തുന്നുണ്ട്.
സാധാരണ കോഴികളിൽ കണ്ടുവരുന്ന രോഗങ്ങൾ താറാവുകളെ ബാധിക്കാറില്ല. കോഴിവളർത്തലിനു വേണ്ട ആധുനിക രീതിയിലുള്ള ഷെഡ്ഡുകളോ അനുബന്ധ സൗകര്യങ്ങളോ താറാവുകൾക്ക് ആവശ്യമില്ല. മൃഗസംരക്ഷണ വകുപ്പിന്റെ സവിശേഷ ശ്രദ്ധ ഇവിടെ വേണമെന്നാണ് താറാവു കർഷകരുടെ ആവശ്യം. പക്ഷിപ്പനി പടർന്നാൽ അത് മേഖലയിലെ താറാവു കർഷകർക്ക് തിരിച്ചടിയാകും.
Post Your Comments