കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമഭേദഗതിയിൽ ബദൽ നിയമം കൊണ്ടുവരുമെന്ന് കേരളം. ബദൽ നിയമം ഉടൻ വരുമെന്ന് കൃഷിമന്ത്രി വി എസ്. സുനിൽകുമാർ അറിയിച്ചു. കാർഷിക നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സുനിൽ കുമാർ.
ഒരു സംസ്ഥാനവും അംഗീകരിക്കാത്ത നിയമമാണിത്. ഇത് മനസിലാക്കിയാണ് കോടതി ഇടപെട്ടത്. വിധി സ്വാഗതാർഹം. കേന്ദ്ര നിയമത്തിനെതിരെ ബദൽ നിയമം ഉടൻ ഉണ്ടാക്കും. കർഷകരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമം സംസ്ഥാനം കൊണ്ടുവരുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു.
അതേസമയം, രാജ്യത്തെങ്ങും വൻ പ്രതിഷേധത്തിനിയാക്കിയ വിവാദമായ കാർഷിക നിയമങ്ങൾ തത്ക്കാലം നടപ്പാക്കരുതെന്നെ സുപ്രിം കോടതി നിർദ്ദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ. കാർഷിക നിയമ ഭേദഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിർദേശം ഉടൻ നടപ്പാക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇങ്ങനെ പറയേണ്ടി വന്നതിൽ ഖേദമുണ്ട്. എങ്കിലും കേന്ദ്രസർക്കാർ എന്ന നിലയിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുളള പ്രാപ്‌തി നിങ്ങൾക്കില്ല. മതിയായ ചർച്ചകളില്ലാതെ നിങ്ങൾ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തിൽ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങൾ തന്നെ സമരത്തിന് പരിഹാരം കാണണം എന്നായിരുന്നു കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്.
Post Your Comments