KeralaNattuvarthaLatest NewsNews

ശരീരത്തിൽ 17ഓളം പരിക്കുകള്‍; വിപി​ന്റെ കൊലപാകത്തിന് പിന്നിൽ കൂട്ടുകാരൻ

വെള്ളിയാഴ്ച വൈകീട്ടോടെ വീട് തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

പന്തീരാങ്കാവ്: വെള്ളിയാഴ്ച പന്തീരാങ്കാവ് ജ്യോതി സ്​റ്റോപ്പിനു സമീപം വിപി​ന്‍ കൊല്ലപ്പെട്ടതിന് പിന്നിൽ സുഹൃത്ത്. 500 രൂപക്കുവേണ്ടിയുള്ള തര്‍ക്കത്തെ തുടർന്ന് പട്ടിക ഉപയോഗിച്ച് പ്രതി മജിത്ത് വിപിനെ അടിച്ചതാണ് മരണ കാരണം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുശേഷം വിപിന്‍ മരിച്ചത്. 17ഓളം പരിക്കുകള്‍ ശരീരത്തിലുണ്ടായിരുന്നു. ഒളവണ്ണ പള്ളിപ്പുറം മാമ്ബുഴക്കാട്ട് മീത്തല്‍ മജിത്ത് അറസ്റ്റിലായി.

വ്യാഴാഴ്ച മജിത്തും വിപിനും വീട്ടിലിരുന്ന് അമിതമായി മദ്യപിക്കുകയും പിന്നീട് മജിത്തി​‍െന്‍റ കീശയിലുണ്ടായിരുന്ന 1000 രൂപയില്‍ 500 രൂപ കാണാതായതിനെ ചൊല്ലി തര്‍ക്കമായി. വീട്ടില്‍ സ്ഥിരമായി ബഹളവും കൈയാങ്കളിയും നടക്കുന്നതിനാല്‍ സമീപവാസികള്‍ ശ്രദ്ധിക്കാറില്ല. വെള്ളിയാഴ്ച പുലര്‍​െച്ച വീട്ടില്‍നിന്ന് കരച്ചില്‍ കേട്ടിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വിപിനെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് സമീപവാസികളും ​െറസിഡന്‍റ്​സ്​ ഭാരവാഹികളും ചേര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെ വീട് തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.

read also:കോവിഡ് വാക്സിൻ വിതരണം ആദ്യഘട്ടത്തിൽ 133 കേന്ദ്രങ്ങളിൽ

പ്രതി മജിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ വിപിന്റെ മരണം മര്‍ദനം മൂലമാണെന്നു പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായതോടെ ഞായറാഴ്ച മജിത്തിനെ അറസ്​റ്റ്​ ചെയ്തു. നഷ്​ടപ്പെട്ടെന്നു പറയുന്ന 500 രൂപ പൊലീസ് പരിശോധനക്കിടെ ചുരുട്ടിയെറിഞ്ഞ നിലയില്‍ മുറിയില്‍നിന്ന് കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button