COVID 19KeralaLatest NewsNews

കേരളത്തിൽ കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ 133 കേന്ദ്രങ്ങളിൽ

രണ്ടാം ഘട്ടത്തിൽ പോലീസുകാർ, മുനിസിപ്പൽ ജീവനക്കാർ , മുതിന്ന പൗരൻമാർ എന്നിവർക്ക് വാക്സിൻ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു

കേരളത്തിൽ കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ 133 കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: ജനുവരി 16ന് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനായി 133 കേന്ദ്രങ്ങൾ. ഓരോ കേന്ദ്രങ്ങളിലും 100 വീതം ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ സ്വീകരിക്കാനുള്ള സജ്ജീകരണം ഓരോ കേന്ദ്രത്തിലും ഒരുക്കും.

Also relared : നോണ്‍സ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് അപകടകാരികള്‍ , കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പ്രധാനി

എറണാകുളം 12, തിരുവനന്തപുരം 11, കോഴിക്കോട് 11, ബാക്കിയുള്ള ഓരോ ജില്ലകളിലും 9 വീതം കേന്ദ്രങ്ങളാണ് ഉണ്ടാകുക. സർക്കാർ ,സ്വകാര്യ മേഖലകളിലെ ആശുപത്രികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മെഡിക്കൽ കോളേജുകൾ മുതൽ പ്രൈമറി ഹെൽത്ത് സെൻ്ററുകൾ വരെ ഇതിൽ ഉൾപ്പെടും.ഡോക്ടർമാർ മുതൽ ആശാ വർക്കർ വരെയുള്ളവർക്കാണ് ആദ്യദിനം വാക്സിൻ നൽകുക.

Also related: വിജയവഴിയിൽ വീണ്ടും മഞ്ഞപ്പട

രണ്ടാം ഘട്ടത്തിൽ പോലീസുകാർ, മുനിസിപ്പൽ ജീവനക്കാർ , മുതിന്ന പൗരൻമാർ എന്നിവർക്ക് വാക്സിൻ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button