KeralaLatest NewsNews

ഘടകകക്ഷി നേതാക്കളായ സിപി ജോണിനെയും ജി ദേവരാജനെയും നിയമസഭയിൽ എത്തിക്കാനുറച്ച് യുഡിഎഫ്

സിപി ജോൺ ഇത്തവണ കുന്നംകുളത്ത് മത്സരിക്കാൻ താല്പര്യമില്ല എന്ന് മുന്നണി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎം പി സംസ്ഥാന ജനറൽ സെക്രട്ടറി സിപി ജോണിനും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനും ജയസാധ്യതയുടെ മണ്ഡലങ്ങൾ നൽകുമെന്ന് സൂചനകൾ. മുസ്ലിം ലീഗടക്കം ഘടകകക്ഷികൾക്കും ഇക്കാര്യത്തിൽ എതിർപ്പില്ലെന്നറിയുന്നു.

Also related : സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം

സിപി ജോൺ ഇത്തവണ കുന്നംകുളത്ത് മത്സരിക്കാൻ താല്പര്യമില്ല എന്ന് മുന്നണി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് താല്പര്യം എന്ന് ജോണും പറഞ്ഞതായിട്ടാണ് യുഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ.

Also related: കേരളത്തിലെ സ്ഥിതി ഗുരുതരം , കോവിഡ് നിരക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
കൊല്ലം മണ്ഡലത്തിൽ ദേവരാജൻ മത്സരിക്കും എന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേ സമയം കൊല്ലം നിയമസഭാ മണ്ഡലം ആർ.എസ്.പി ആവശ്യപ്പെടുന്നുണ്ട്. ബാബു ദിവാകരനെയാണ് പാർട്ടി ഇവിടെ പരിഗണിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിഎംപിക്ക് ലഭിച്ച ഏക സീറ്റായകുന്നംകുളത്ത് സിപിജോൺ മന്ത്രി എ.സി മൊയ്തീനോട് പരാജപ്പെടുകയായിരുന്നു. മുന്നണിയിലെ പുതിയ കക്ഷിയായ ബ്ലോക്കിനും ഒരു സീറ്റ് നൽകാനാന്ന് യു.ഡി.എഫ് നേതൃത്വം ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button