കോഴിക്കോട്: അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധു ആയതിന്റെ പേരിൽ മുക്കം നഗരസഭയിലെ മുസ്ലിം ലീഗ് കൗണ്‍സിലറിനു നേരെ കയ്യേറ്റം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുസ്ലിം ലീഗ് നേതാവ് യാസറിനെ കയ്യേറ്റം ചെയ്തത്.
മണാശ്ശേരിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം നടക്കുന്നതിനിടെയാണ് സംഭവം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യാസറിന്റെ വോട്ട് അസാധുവായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
Post Your Comments