ലക്നൗ: യുപിയിൽ മകളുടെ പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടർന്ന് മധ്യവയസ്കനെ ഭാര്യയും മക്കളും ചേര്‍ന്ന് കത്തിച്ചു. മുഹമ്മദ് ആമിര്‍ എന്ന 55 കാരനെയാണ് ഭാര്യയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .
പൊലീസിന് നല്‍കിയ മൊഴിയിലും ആമിര്‍ ഇക്കാര്യം പറയുകയുണ്ടായി. ഭാര്യയും മകനും മകളും സഹോദര പുത്രനും ചേര്‍ന്നാണ് തന്നെ കത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments