KeralaLatest NewsNews

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കും : ജോസ് കെ മാണി

എംപി സ്ഥാനം രാജിവച്ചത് ധാര്‍മ്മികതയുടെ പേരിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി

കോട്ടയം : പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കുമെന്ന് ജോസ് കെ മാണി. ഏത് പ്രശ്നത്തിനും മുന്നണിയില്‍ പരിഹാരമുണ്ടെന്ന് ജോസ് കെ മാണി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ച മുന്നണിയില്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംപി സ്ഥാനം രാജിവച്ചത് ധാര്‍മ്മികതയുടെ പേരിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

അതേസമയം മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമാണെന്നും, ജോസ് കെ മാണി പാലയില്‍ മത്സരിയ്ക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അതോടൊപ്പം താനും ടി പി പീതാംബരനുമായി ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ വര്‍ഷങ്ങളായി സംഘടനാ പ്രവര്‍ത്തനം നടത്തി പാര്‍ട്ടി വളര്‍ത്തിക്കൊണ്ടു വന്ന മണ്ഡലമാണെന്ന് ടി പി പീതാംബരന്‍ പറയുന്നു. 20 വര്‍ഷമായി പാര്‍ട്ടി പിന്തുണ വളര്‍ത്തിയെടുത്ത മണ്ഡലം. കെ എം മാണി മരിക്കുന്നതിന് മുമ്പ് അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കാര്യമായി കുറയ്ക്കാന്‍ എന്‍സിപിക്ക് കഴിഞ്ഞെന്നും ടി പി പീതാംബരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button