Latest NewsNewsInternational

ഹലാലിന്റെ മറവില്‍ മതഭീകരത , തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ബന്ധം : അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് തെളിവ്

ഹലാലിനെതിരെ നിയമം കൊണ്ടുവരണമെന്ന് ഓസ്‌ട്രേലിയ

കൊച്ചി : ഹലാല്‍ ഉത്പ്പന്നങ്ങള്‍ ലഭ്യമാകുമെന്ന ബോര്‍ഡ് കേരളത്തിലങ്ങോളമിങ്ങോളം കാണാം. ആരും ഇതിന് ഇത്ര പ്രാധാന്യവും കൊടുത്തിരുന്നില്ല. പക്ഷേ കാര്യങ്ങള്‍ അത്ര നിസാരമല്ല എന്നാണ് ഇപ്പോള്‍ പുറത്ുവരുന്ന റിപ്പോര്‍ട്ടുകള്‍. തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് കേരളത്തില്‍ പിടിമുറുക്കിയതാണ് ഇപ്പോഴുള്ള ഹലാല്‍ ബോര്‍ഡുകള്‍ വ്യാപകമായി കാണുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read Also പാകിസ്ഥാന്‍ ക്ഷണനേരം കൊണ്ട് ഇരുട്ടിലായി, ഇന്റര്‍നെറ്റ് സംവിധാനവും അവതാളത്തില്‍

ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഹലാല്‍ ഉല്പന്നത്തിന്റെ നിര്‍മ്മാതാവ് അഥവാ സ്ഥാപന ഉടമ മുസ്ലീമായിരിക്കണം. സ്ഥാപനത്തിലെ തൊഴിലാളികള്‍ മുഴുവനും മുസ്ലീങ്ങളായിരിക്കണം. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. മുസ്ലീം ഭൂരിപക്ഷമില്ലാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ സ്ഥാപനത്തിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് മുസ്ലീങ്ങളായിരിക്കണമെന്നാണ് വ്യവസ്ഥ.

ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സക്കാത്തായി നല്‍കണം. ഇങ്ങനെ സക്കാത്തായി നല്‍കുന്ന തുകയില്‍ ഭൂരിപക്ഷവും ഭീക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് അന്താരാഷ്ട അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.

ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ ലോകത്ത് നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ 2018 ല്‍ 1140 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. 2020 ല്‍ ഇത് 1200 ദശലക്ഷം ഡോളറായി കൂടി എന്നാണ് കണക്ക്. 2025 ഓടെ 1600 ദശലക്ഷം യു എസ് ഡോളറിന്റെ ഇടപാട് നടത്തുന്ന സംവിധാനമായി ഹലാല്‍ മാറണം എന്നാണ് ഇസ്ലാമിക സംഘടനകള്‍ ലക്ഷ്യമിടുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഹലാലിന്റെ പണം ഭീകരസംഘടനകളിലേക്ക് എത്തുന്നു എന്ന ആരോപണം ഇന്ത്യയിലും ശക്തമാണ്.

പൂനെയിലെ ജര്‍മ്മന്‍ ബേക്കറി ബോംബ് സ്ഫോടനം, ലഷ്‌കര്‍ ബന്ധം സംബന്ധിച്ച് കേസുകള്‍, ആര്‍ഷി ഖുറേഷിയുടെ ഐ എസ് ഐ എസ് ഐ ഗൂഢാലോചന കേസ്, മുംബൈ ബോംബ് സ്ഫോടന കേസ്, മുംബൈ ഭീകരാക്രമണ കേസ് (താജ് ഹോട്ടല്‍ അടക്കം ആക്രമിക്കപ്പെട്ട സംഭവം), ചിന്നസ്വാമി സ്റ്റേഡിയം ബോംബ് സ്ഫോടന കേസ്, പൂനെ ബോംബ് സ്ഫോടന കേസ്, അഹമ്മദാബാദ് സ്ഫോടന പരമ്പര ഇവയെല്ലാം ഈ സംശയം നിഴലിക്കുന്നുണ്ട്. ഇതിലെ പ്രതികളെയാണ് ഇവര്‍ സംരക്ഷിക്കുന്നതും കേസ് നടത്താന്‍ പണം നല്‍കുന്നതും. ഇതില്‍ നിന്നുതന്നെ ഇതിന്റെ ഭീകരബന്ധം വ്യക്തമാണ്.

ഹലാലിന് എതിരായ ഒരു നീക്കം ആഗോളതലത്തില്‍ തന്നെ രൂപംകൊണ്ടു കഴിഞ്ഞു. ഓസ്ട്രേലിയയില്‍ ഹലാലിന്റെ പിന്നിലെ ഭീകരതയും അപകടവും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സെനറ്റര്‍ ജാക്വി ലാംബി ഹലാല്‍ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്ന് തുറന്നടിച്ചു എന്നു മാത്രമല്ല, ഹലാല്‍ സമ്പ്രദായത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് അംഗമായ ജോര്‍ജ്ജ് ക്രിസ്റ്റ്യന്‍സണും ഇത് മതഭീകരതയാണെന്ന് അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button