KeralaLatest NewsIndia

മതപരമായ കാരണത്താൽ വാക്സിനെടുക്കാത്ത അധ്യാപകരുടെ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പുറത്ത് വിടണം: സന്ദീപ്

പൊലീസുകാർ, കെഎസ്ആർടിസി ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ എല്ലാം ഉള്ളവർ ഉണ്ടാവില്ലേ?

തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ മാത്രമല്ല മറ്റു മേഖലകളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഇത്തരക്കാരിൽ പോലീസുകാർ മുതൽ ബാങ്ക് ഉദ്യോഗസ്ഥർ വരെയുണ്ടാവാം. അവർ ബസുകളിലും കടകളിലും ഉണ്ടാവാം. അത് കൊണ്ട് തന്നെ അവരെ കുറിച്ചും ഓർമ്മ വേണമെന്ന് സന്ദീപ് ചൂണ്ടിക്കാണിക്കുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ മാത്രം പുറത്തു വന്നാൽ മതിയോ? ഇതേ മതം മൂലം വാക്‌സിൻ എടുക്കാത്ത മറ്റ്‌ ഉദ്യോഗസ്ഥരും ഉണ്ടാവില്ലേ? അവരും സമൂഹത്തിൽ ഇടപഴകുന്നില്ലേ? അവരിൽ പൊലീസുകാർ, കെഎസ്ആർടിസി ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിൽ എല്ലാം ഉള്ളവർ ഉണ്ടാവില്ലേ? ഇവർ ജനങ്ങളുമായി സമ്പർക്കത്തിൽ അല്ലേ?

സംസ്ഥാനത്ത് മതപരമായ കാരണങ്ങളാൽ കോവിഡ് വാക്‌സിൻ എടുക്കാൻ തയ്യാറാകാത്ത മുഴുവൻ ഉദ്യോഗസ്ഥരുടെയും പേര് വിവരങ്ങൾ പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. മതപരമായ കാരണത്താൽ വാക്‌സിൻ വേണ്ടെന്ന് വെക്കാൻ ഇവർക്ക് അവകാശം ഉള്ളത് പോലെ സുരക്ഷാ കാരണങ്ങളാൽ ഇവരുമായി ഇടപഴകാൻ കഴിയില്ല എന്ന് തീരുമാനിക്കാൻ സാധാരണ ജനങ്ങൾക്കും അവകാശം ഉണ്ട്. അത് സർക്കാർ നിഷേധിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button