മുന്‍പ് പാചകത്തിന് നമ്മള്‍ പൂര്‍ണമായും മണ്‍പാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. അത് ആരോഗ്യത്തിന് ഏറെ ഗുണകരമായിരുന്നു. എന്നാല്‍ കാലം മാറിയതോടെ പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളിലും മാറ്റം വന്നു. നോണ്‍സ്റ്റിക് പാത്രങ്ങളാണ് ഇപ്പോള്‍ നമ്മുടെ അടുക്കളകളെ കീഴടക്കിയിരിക്കുന്നത്. പാകം ചെയ്യുമ്പോള്‍ ചേരുവകള്‍ പാത്രത്തില്‍ ഒട്ടാതിരിക്കാനായി പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച നോണ്‍സ്റ്റിക് പാത്രങ്ങള്‍ പക്ഷേ ആരോഗ്യം കവര്‍ന്നെടുക്കുകയാണ്.
നോണ്‍സ്റ്റിക് പാത്രങ്ങളിലെ ടെഫ്ലോണ്‍ കോട്ടിങ്ങാണ് ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ടെഫ്‌ലോണ്‍ കോട്ടിങ്ങില്‍ ഉപയോഗിച്ചിരിക്കുന്ന ‘പെര്‍ഫ്‌ലൂറോ ഓക്ടാനോയിക് ആസിഡ്’ എന്ന മനുഷ്യനിര്‍മ്മിത രാസവസ്തു അത്യന്തം അപകടകാരിയാണ്. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പാകം ചെയ്യുന്നതിലൂടെ ഇത് ഭക്ഷണത്തില്‍ കലരും. ഇത് സ്ഥിരമായി ഉള്ളില്‍ ചെല്ലുന്നത് കാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ പുരുഷ ഭേതമന്യേ പ്രത്യുല്‍പാദന ശേഷി കുറയുന്നതിനും ഇത് കാരണമാകുന്നതായാണ് പഠനങ്ങളിലെ വെളിപ്പെടുത്തല്‍.
Post Your Comments