NattuvarthaLatest NewsKeralaNewsIndia

കാട്ടക്കടയില്‍ വാടക വീടെടുത്ത് കൃഷ്ണദാസ്, കൃഷ്ണ കുമാറും ശ്രീശാന്തും റെഡി?; ബിജെപിക്ക് നിർണായക ദിനങ്ങൾ

സീറ്റ് ഉറപ്പിച്ചത് നേമത്ത് കുമ്മനം മാത്രം

നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചയിലാണ് മുന്നണികൾ. വ്യക്തമായ പദ്ധതികളുമായി ബിജെപി രംഗത്തുണ്ട്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് കുമ്മനം രാജശേഖരൻ മാത്രമാണ്. നേമത്ത് കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകും. മറ്റുള്ളവരുടെ എല്ലാം സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. സാധ്യതകൾ മാത്രമാണ് മറ്റ് പ്രമുഖർക്കുള്ളത്. ആരൊക്കെ, എവിടെയെല്ലാം മത്സരിക്കുമെന്ന കാര്യത്തിൽ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

Also Read: ലോകത്തിലെ ഏറ്റവും വലിയ മതം, കാരുണ്യവും സ്നേഹവും ഇസ്​​ലാമിൽ മാത്രം; ഹിന്ദു മതത്തിന്റെ ആകർഷണം നഷ്ടമായെന്ന് ജി. സുധാകരൻ

സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിലാണ്. ഇതിനു മുന്‍പ് സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ പൂര്‍ത്തിയാക്കും. അന്തിമ തീരുമാനം അമിത് ഷായുടേത് ആകും. ബിജെപി നേതാക്കൾക്ക് ഇനിയുള്ളത് നിർണായക ദിനങ്ങളാണ്. തെരഞ്ഞെടുപ്പിൽ ആദ്യം മുതൽ ഉയർന്നു കേട്ട പേരാണ് സുരേഷ് ഗോപിയുടേത്. എന്നാൽ, കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന്റെ ഭാഗമാകുമെന്നും മത്സരിക്കാനില്ലെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കിയിരുന്നു. ഇതോടെ, സാധ്യതാ പട്ടികയിൽ നിന്നും സുരേഷ് ഗോപി ഒഴിവായിട്ടുണ്ട്.

ഇനിയുള്ളത് കൃഷ്ണകുമാറും ശ്രീശാന്തുമാണ്. കൃഷ്ണ കുമാറിനെ മത്സരിപ്പിച്ചാൽ കൊള്ളമെന്ന നിലപാട് പാർട്ടിക്കുള്ളിലെ പലരുമുന്നയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു മണ്ഡലത്തിലേക്കാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നതെന്ന സൂചനയും വന്നു. അതേസമയം, തൃപ്പുണ്ണിത്തുറയില്‍ ശ്രീശാന്തും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഏറെയാണ്. എന്നാൽ, നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരികെ എത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ താരം മത്സരിക്കാൻ തയ്യാറാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

Also Read: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് കൊവിഡ്

എല്ലാ ജില്ലയിലും മിനിമം ഒരു ഗ്ലാമര്‍ താരങ്ങളെങ്കിലും വേണമെന്ന നിലപാട് പാർട്ടിക്കുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ തവണ മത്സരിച്ചത് കഴക്കൂട്ടത്താണ്. ഇത്തവണ മുരളീധരന്‍ മത്സരിക്കില്ലെന്നാണ് സൂചന. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും എന്ന സൂചനകള്‍ മാത്രമാണ് ബിജെപി കേന്ദ്രങ്ങളും ഈ ഘട്ടത്തില്‍ നല്‍കുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടക വീട്ടിലേക്ക് കൃഷ്ണദാസ് ഇന്ന് മുതല്‍ താമസം മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button