മംഗളൂരു: മദ്യലഹരിയിൽ ഭാര്യയെ തടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ബെല്‍ത്തങ്ങാടിയിലാണ് സംഭവം. ഇടുക്കി ചെറുതോണി സ്വദേശിനി സൗമ്യ ഫ്രാന്‍സിസ് (36)ആണ് മരിച്ചത്. ഭര്‍ത്താവ് നെരിക്കാട് കൊച്ചുതറ ജോണ്‍സണെ (40) ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ ജോണ്‍സണ്‍ സൗമ്യയുമായി വഴക്കുണ്ടാക്കി. അതിനു പിന്നാലെ വിറകു കക്ഷണം കൊണ്ട് നെഞ്ചില്‍ അടിക്കുകയായിരുന്നു. ബോധരഹിതയായ സൗമ്യയെ അയല്‍വാസികൾ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുണ്ട്.
Post Your Comments