
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലത്ത് ആണ് സംഭവം. 78 വയസ്സുള്ള ജാന്‍ ബീവിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് കേസെടുത്തു.
സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. അയല്‍വാസിയായ ഒരു സ്ത്രീയാണ് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് സഹായത്തിനുണ്ടായിരുന്നത്. ഇവരാണ് വൃദ്ധയെ മരിച്ച നിലയില്‍ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്.
Post Your Comments