Latest NewsNewsIndia

കനത്ത സുരക്ഷയോടെ ജെ.പി നദ്ദയുടെ പശ്ചിമ ബംഗാള്‍ പര്യടനം ഇന്ന് ആരംഭിയ്ക്കും

കനത്ത സുരക്ഷയാണ് പര്യടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്

ബംഗാള്‍ : കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പശ്ചിമ ബംഗാള്‍ പര്യടനം ഇന്ന് ആരംഭിയ്ക്കും. കഴിഞ്ഞ മാസം നദ്ദ നടത്തിയ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് പര്യടനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ബര്‍ധമാനില്‍ നടക്കുന്ന റോഡ് ഷോയില്‍ അടക്കം ജെ.പി നദ്ദ പങ്കെടുക്കും. ബര്‍ധമാന്‍ ക്ലോക്ക് ടവറിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. ബര്‍ധമാനിലെ രാധ- ഗോവിന്ദ് ക്ഷേത്രത്തില്‍ നടത്തുന്ന സന്ദര്‍ശനത്തോടെ ആരംഭിക്കുന്ന പര്യടനത്തില്‍ തുടര്‍ന്ന് കര്‍ഷകരുമായി നദ്ദ സംവദിക്കും. എക് മുത്തി ചാവല്‍ പദ്ധതിയുടെ ഉദ്ഘാടനവും നദ്ദ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button