Latest NewsNewsIndia

കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഉദ്യോ​ഗസ്ഥ ജീവനൊടുക്കി

ഹൈദരാബാദ് : കോവിഡ് രോഗം ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്തു.  തെലങ്കാനയിലാണ് സംഭവം നടന്നത്. വാണി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

കരിംന​ഗറിലെ എസ്ബിഐ മങ്കമ്മതോട്ട ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫീസറാണ് വാണി. സഹപ്രവർത്തകരോടൊപ്പം വാടക വീട്ടിൽ കഴിയുന്നതിനിടെയാണ് വാണി തൂങ്ങി മരിച്ചത്. വാണിയുടെ മാതാപിതാക്കൾ ഹൈദരാബാദിലാണ് താമസം.

കോവിഡ് പിടിപെടുമെന്നുള്ള ഭയത്താലാണ് മരിക്കുന്നതെന്ന ആത്മഹത്യാ കുറിപ്പും വാണിയുടെ മുറിയിൽ നിന്നും ലഭിച്ചു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button