മലപ്പുറം: പന്ത്രണ്ടു വയസ്സുകാരിയായ പെൺകുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്നു കലർത്തി കൊടുത്ത് പീഡിപ്പിച്ച കേസിൽ 68 കാരനായപ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി. കേസില്‍ റിമാന്റില്‍ കഴിയുന്ന മലപ്പുറം ചങ്ങരംകുളം ബസ് സ്റ്റാന്റ് പരിസരത്തെ കോട്ടെപ്പാട് കെ എ ശ്രീധരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളുകയുണ്ടായത്. മൂന്നു മാസം മുമ്പ് ചങ്ങരംകുളം മാന്തടത്തു വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പീഡിപ്പിക്കാൻ ഒത്താശ ചെയ്തു നല്‍കിയ കുട്ടിയുടെ മുത്തശ്ശി കേസിലെ രണ്ടാം പ്രതിയാണ്.
Post Your Comments