ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സ്പീക്കർ ശ്രീരാമകൃഷ്ണൻ രാജി വെയ്ക്കണമെന്ന ആവശ്യവുമായി യുവമോർച്ച. സ്പീക്കറുടെ രാജ്യ ഉന്നയിച്ച് യുവമോർച്ച തിരുവനന്തപുരത്ത് നടത്തിയ മാർച്ചിൽ സംഘർഷം. കേരള നിയമസഭയ്ക്ക് മുന്നിലെത്തിയ സമരക്കാരെ തുരത്താൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധിച്ച സമരക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ആരോപണ വിധേയനായ സ്പീക്കർ തൽസ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. വിഷയത്തിൽ ഇടപെടാത്ത യൂത്ത് കോൺഗ്രസിനെതിരെ പലകോണുകളിൽ നിന്നായി വിമർശനങ്ങൾ ഉയരുന്നുണ്ട്.
#Police using water cannon to disperse #Yuvamorcha workers who protest in front of #KeralaAssembly demanding resignation of #speaker #Sreeramakrishnan#KeralaDollarSmugglingCase @NewIndianXpress @xpresskerala @MSKiranPrakash @shibasahu2012 @albin_tnie pic.twitter.com/hdepEbvSs4
— deepubp (@bpdeepu_TNIE) January 8, 2021
ഡോളര്‍ കടത്തില്‍ കോടതി പറഞ്ഞ ഭരണഘടനാ സ്ഥാപനത്തില്‍ ഇരിക്കുന്നയാള്‍ എന്നു പറഞ്ഞത് സ്പീക്കറെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അപമാനിച്ച സ്പീക്കര്‍ സ്ഥാനം ഒഴിയണം മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു.
Post Your Comments